“Therefore, as God’s chosen people, holy and dearly loved, clothe yourselves with compassion, kindness, humility, gentleness, and patience. Bear with each other and forgive one another if any of you has a grievance against someone. Forgive as the Lord forgave you. And over all these virtues put on love, which binds them all together in perfect unity.” – Colossians 3:12-14
കുറ്റിക്കാട്ട ശാഖ
കുഞ്ഞമ്മന്‍ കുറ്റിക്കാട്ട് ( 3-)0 തലമുറ)
മട്ടയ്ക്കല്‍ താമസിച്ചിരുന്ന ചാക്കോയുടെ മുത്തമകന്‍ കുഞ്ഞമ്മന്‍ കുറ്റിക്കാട്ട മാറിതാമസിച്ചു ഇദ്ദേഹത്തിന്‌നാല്‍ ആണ്‍മക്കളും ഒരു മകളും ഉണ്ടായിരുന്നു. സുന്ദരിയു സുശീലയുമായ മകള്‍കൊച്ചുമറിയാമ്മയെ കൂറ്റിക്കാട്ടു വീട്ടിലെ ഒരു നിത്ൃയസന്ദര്‍ശകനായാരുന്ന യോഹന്നാന്‍ സന്യാസിയുടെ ആലോചനപ്രകാരം ഇരവിപേരൂര്‍ സ്വദേശിയും പില്‍ക്കാലത്ത് കുമ്പനാട്ട് വല്യവീട്ടില്‍ തറവാട്ടില്‍ താമസമാക്കിയതമായ പ്ലാങ്കൂട്ടത്തില്‍ ഈശോ പണിക്കരെക്കൊണ്ട് കല്ലൂപ്പാറ പള്ളിയില്‍ വെച്ച് വിവാഹം കഴിപ്പിച്ചു. ഇന്നത്തെ കുമ്പനാട്ടു കുടുംബാംഗങ്ങള്‍ പ്രസ്തുത കൊച്ചുമറിയാമ്മയുടെ സന്താനപരമ്പരകളില്‍ പെടുന്നു. കുഞ്ഞമ്മനന്‍ ആണ്‍മക്കള്‍ോ നാല്‍. മാമ്മന്‍, കോശി. ചാക്കോ, ഗീവര്‍ഗ്ഗീസ്.
മാമ്മന്‍ ചെമ്പനാല്‍ (4-)0 തലമുറ)
കുറ്റാക്കാട്ട് കുഞ്ഞമ്മന്റെ മൂത്തമകന്‍ മാമ്മന്‍ ചെമ്പനാല്‍ താമസമാക്കി. മാമ്മന്‍ രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരുനനു. 1. മാമ്മന്‍ 2. ഗീവറുഗീസ് ഇവര്‍ ചെമ്പനാല്‍ പുരയിടത്തില്‍ തെക്കും വടക്കുമായി താമസിച്ചു…