“The Lord bless you and keep you; the Lord make his face shine on you and be gracious to you; the Lord turn his face toward you and give you peace.” – Numbers 6:24-26
തേലശ്ശേരി ശാഖ
കുറവിലങ്ങാട്ടു നിന്നും മട്ടയ്ക്കല്‍ വന്നു താമസിച്ച ഇടുക്കുള കുഞ്ഞമ്മന്‍ തരകന്റെ രണ്ടു പുരതന്മാ രില്‍ മുത്തമകന്‍ ചാക്കോ കുടുംബമായി മട്ടയ്ക്കല്‍ താമസിച്ചു. ചാക്കോയുടെ മുന്നാമത്തെ മകന്‍ ഇടുക്കുള തേലശ്ശേരില്‍ താമസിച്ചു.
ഇടുക്കുള തേലശ്ശേരി (3-)0 തലമുറ)
തേലശ്ശേരില്‍ താമസിച്ച ഇടുകുളയ്ക്ക് ഇടുക്കുള, പെരുമാള്‍ എന്ന രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരു ന്നു. രണ്ടാമത്തെ മകന്‍ പെരുമാള്‍ സന്താനമില്ലാതെ മരിച്ചു.
ഇടുക്കുള ആറാട്ടുപുഴ (4-)0 തലമുറ)
തേലശ്ശേരില്‍ താമസിച്ച ഇടുക്കുളയുടെ മൂത്തമകന്‍ ഇടുക്കുള കോട്ടാത്തറ താമസിച്ചു. അദ്ദേഹം ആറാട്ടുപുഴ പിലാവിലക്കുണ്ടത്തില്‍ നിന്നും വിവാഹം കഴിച്ച് അവിടെ മാറി താമസിച്ചു. ഈ പിതാവിന് മൂന്ന് ആണ്‍മക്കള്‍ ഉണ്ടായിരുന്നു.
ആണ്‍മക്കള്‍-കുര്യന്‍, ഇക്കു, ഈപ്പന്‍
കുര്യന്‍ പിലാവിലക്കണ്ടത്തില്‍ മുള്ളിക്കുളങ്ങറ, മാവേലിക്കര (5-00 തലമുറ)
മൂത്തമകന്‍ കുര്യന്‍ ആറാട്ടുപുഴനിന്നും മാറി മാവേലിക്കര മുള്ളിക്കുളങ്ങര താമസിച്ചു. ഇദ്ദേഹത്തിന്റെ പിന്‍തലമുറയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല…